ഋതുഭേദ കല്പന ചാരുത നല്‍കിയ
പ്രിയ പാരിതോഷികം പോലെ
ഒരു രോമ ഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ
പരിരംഭണ കുളിര്‍ പോലെ
പ്രഥമാനുരാഗത്തിന്‍ പൊന്മണി ചില്ലയില്‍
കവിതേ പൂവായ് നീ വിരിഞ്ഞു
ഋതുഭേദ കല്പന ചാരുത നല്‍കിയ
പ്രിയ പാരിതോഷികം പോലെ
(സ്ഥലകാലമെല്ലാം മറന്നു പോയൊരു
ശലഭമായ് നിന്നെ തിരഞ്ഞു ) 2
മധുമന്ദ ഹാസത്തിന്‍ മായയിലെന്നെ
അറിയാതെ നിന്നില്‍ പകര്‍ന്നു
സുരലോക ഗംഗയില്‍ നീന്തി തുടിച്ചു
ഒരു രാജഹംസമായ് മാറി
ഗഗന പഥങ്ങളില്‍ പാറി പറന്നു
മുഴു തിങ്കള്‍ പക്ഷിയായ് മാറി
ഋതുഭേദ കല്പന ചാരുത നല്‍കിയ
പ്രിയ പാരിതോഷികം പോലെ
(വിരഹത്തിന്‍ ചൂടേറ്റു വാടി കൊഴിഞ്ഞു നീ
വിട പറയുന്നോരാ നാളില്‍ ) 2
നിറയുന്ന കണ്ണുനീര്‍ തുള്ളിയില്‍ സ്വപ്‌നങ്ങള്‍
ചിറകറ്റു വീഴുന്ന നാളില്‍
മൗനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴി
ഋതുഭേദ കല്പന ചാരുത നല്‍കിയ
പ്രിയ പാരിതോഷികം പോലെ
ഒരു രോമ ഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ
പരിരംഭണ കുളിര്‍ പോലെ
പ്രഥമാനുരാഗത്തിന്‍ പൊന്മണി ചില്ലയില്‍
No comments:
Post a Comment